ശ്രീനഗര്‍: ട്രക്കിന് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തെക്കേ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. മറ്റ് ആറ് പേരെ കൂടി ചോദ്യെ ചെയ്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കിയ അനന്ത്നാഗിലെ ബിജിബെഹറ മേഖലയിലാണ് ട്രക്കിന് നേരെ ഒരുകൂട്ടം ആളുകള്‍ കല്ലെറിഞ്ഞത്. 

42കാരനായ ഡ്രൈവര്‍ നൂര്‍ മുഹമ്മദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഹനത്തിന്‍റെ ഗ്ലാസില്‍ കല്ലുപതിക്കുകയും നൂര്‍ മുഹമ്മദിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ആക്രമണത്തിന് പിന്നെല ഉദ്ദേശമെന്തെന്ന് അറിയാന് അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇരുവര്‍ക്കും മുന്‍ ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. 
ദിവസങ്ങള്‍ക്ക് മുമ്പ് കല്ലേറില്ർ ഒരു പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു.