മോർബിയിൽ നിന്ന് കച്ചിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഇയാൾ ജീരകത്തിന് ഓർഡർ നൽകിയത്. മെയ് 10 ന് ജീരകം നിറച്ച ട്രക്ക് അയച്ചു. വഴിയിൽ, ഡ്രൈവർക്ക് ഉറക്കം വരുകയും ട്രക്ക് റോഡരികിൽ പാർക്ക് ചെയ്യുകയും ചെയ്തു. ഈ സമയം മൂന്ന് പേർ അവിടെയെത്തി ഡ്രൈവറെ മർദിക്കുകയും ട്രക്ക് ജാംനഗറിലേക്ക് ഓടിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജാംനഗർ: ഒരു ട്രക്ക് ജീരകം കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഗുജറാത്തിലെ ജാംനഗർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മെയ് 10നാണ് 65 ലക്ഷം വിലവരുന്ന ജീരക ലോഡ് പ്രതികൾ കവർന്നത്. ആബ്ദിൻ സുമ്ര, ഗഫാർ സുമ്ര എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ജാംനഗറിലെ മാസിത്യ ഗ്രാമ സ്വദേശികളാണ് ഇവർ. ഒളിപ്പിച്ചുവെച്ച ജീരകവും പൊലീസ് പിടികൂടി. മോർബി മാർക്കറ്റിംഗ് യാർഡിലെ കടയുടമയും മൊത്തക്കച്ചവടക്കാരനുമായ കിഷോർ ബവർവയാണ് അഞ്ജാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മോർബിയിൽ നിന്ന് കച്ചിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഇയാൾ ജീരകത്തിന് ഓർഡർ നൽകിയത്. മെയ് 10 ന് ജീരകം നിറച്ച ട്രക്ക് അയച്ചു. വഴിയിൽ, ഡ്രൈവർക്ക് ഉറക്കം വരുകയും ട്രക്ക് റോഡരികിൽ പാർക്ക് ചെയ്യുകയും ചെയ്തു. ഈ സമയം മൂന്ന് പേർ അവിടെയെത്തി ഡ്രൈവറെ മർദിക്കുകയും ട്രക്ക് ജാംനഗറിലേക്ക് ഓടിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ബലമായി ജീരക ചാക്കുകൾ ഇറക്കി, ഡ്രൈവറുടെ ഫോൺ തട്ടിയെടുത്തു. പിന്നീട് ട്രക്കും ഡ്രൈവറെയും ഫാല ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. തുടർന്ന് ഡ്രൈവർ ബവർവ പൊലീസിനെ സമീപിക്കുകയായിരുന്നു.
