ഇറച്ചിക്കച്ചവടത്തിനായി തെരുവുനായ്ക്കളെ കടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍.

ത്രിപുര: ഇറച്ചിക്കച്ചവടത്തിനായി ത്രിപുരയില്‍ നിന്ന് മിസോറാമിലേക്ക് തെരുവുനായ്ക്കളെ കടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ത്രിപുര-മിസോറാം അതിര്‍ത്തിയിലാണ് ഇവര്‍ പിടിയിലായത്. 

ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 12 തെരുവുനായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറാമില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. പട്ടിയിറച്ചിക്ക് നിരവധി ആവശ്യക്കാരുള്ള മിസോറാമില്‍ ഒരു നായയ്ക്ക് 2000 മുതല്‍ 2500രൂപ വരെ വില ലഭിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

Scroll to load tweet…