ലഖ്നൗ: തണുപ്പ് കാരണം പുതുതായി നിർമ്മിച്ച അഭയകേന്ദ്രത്തിൽ പശു ചത്തതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ നഗർ എക്സിക്യൂട്ടീവ് ഓഫീസർക്കും ഭോകർഹെദി നഗർ പഞ്ചായത്തിലെ ജൂനിയർ എഞ്ചിനീയർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഞയറാഴ്ചയാണ് തണുപ്പ് കാരണം പശുചത്തതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ജോലിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് വി എം ത്രിപാഠി,  മൂൽചന്ദ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ്.

Read Also: കാട്ടുപന്നിയെ കൊല്ലാൻ നാടൻ ബോംബുകൾ വച്ചു, ചത്തത് പശുക്കൾ