ജമ്മു: ജമ്മുകാശ്മീരില്‍ സൈനിക ക്യാമ്പിന് സമീപത്തുനിന്നും രണ്ട് പാക് ചാരന്മാരെ പിടികൂടി. പട്രോളിംഗിനിടെയാണ് രത്നു ഛക് സൈനിക ക്യാമ്പിന് സമീപത്ത് നിന്നും രണ്ട് പാക് ചാരന്മാരെ പിടികൂടിയത്. സൈനിക ക്യാമ്പിന്‍റെ ഫോട്ടോകളും ദൃശ്യങ്ങും ഷൂട്ട് ചെയ്യുകയായിരുന്നു ഇവര്‍. അറസ്റ്റിലായ ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പാക്കിസ്ഥാനുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പിടിയിലാകുന്നതിന് മുമ്പ് ചില വീഡിയോകള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ കത്വ സ്വദേശിയും അടുത്തയാള്‍ ഡോഡ സ്വദേശിയുമാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.