Asianet News MalayalamAsianet News Malayalam

വനിതാ എസ്ഐക്ക് പിന്നാലെ കാറുമായി പിന്തുടർന്നു, ഭീഷണിപ്പെടുത്തി; കോൺസ്റ്റബിൾമാർ അറസ്റ്റിൽ 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 341 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Two police constables arrested for misbehaving with woman sub-inspector prm
Author
First Published Sep 21, 2023, 11:08 AM IST

സംഭാൽ: വനിതാ സബ് ഇൻസ്‌പെക്ടറോട് മോശമായി പെരുമാറിയതിന് രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സംഭാൽ ജില്ലയിലെ ചന്ദൗസി മേഖലയിലാണ് സംഭവം. വനിതാ സബ് ഇൻസ്‌പെക്ടർ ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് കോൺസ്റ്റബിൾമാർ കാറിൽ പിന്തുടരുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് സർക്കിൾ ഓഫീസർ ദീപക് കുമാർ പറഞ്ഞു. കോൺസ്റ്റബിൾമാരായ പവൻ ചൗധരിയും രവീന്ദ്രനും  വനിതാ എസ്ഐയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Read More... ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയതിന് മലപ്പുറത്ത് അതിഥി തൊഴിലാളി ആറാം ക്ലാസുകാരനെ മർദ്ദിച്ചു

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 341 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് കോൺസ്റ്റബിൾമാരെയും പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് സസ്പെൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios