പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച് ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയതാണ് അപകടമായത്

നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കിൽ പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് നാസിക്കിലെ ആർട്ടിലറി സ്കൂളിലാണ് അപകടം നടന്നത്. ഫയറിംഗ് പരിശീലനത്തിനിടെ ആണ് ഷെൽ പൊട്ടിത്തെറിച്ചത്. അഗ്നിവീർ സേനയിലെ ഗോഹിൽ വിശ്വരാജ് സിംഗ്, ഷൈഫത് ഷിത് എന്നിവരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദരാബാദിൽ നിന്നും പരിശീലനത്തിന് എത്തിയതായിരുന്നു ഇവർ. സംഭവത്തിൽ പൊലീസും സൈന്യവും വിശദമായ അന്വേഷണം തുടങ്ങി. കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ ഭരത്പുരിൽ മോക്ഡ്രില്ലിനിടെ ഉണ്ടായ പൊട്ടിത്തറിയിൽ ഒരു അഗ്നിവീർ കൊല്ലപ്പെട്ടിരുന്നു.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ തുടരും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം