പുല്‍വാമ: പുൽവാമയിൽ ഇന്നലെ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികർ മരിച്ചു. സൈനിക വാഹനത്തിന് നേരെ ഇന്നലെ വൈകുന്നേരമാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. 44 രാഷ്ട്രീയ റൈഫിൾസിന്‍റെ  വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. 

ഒരു വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികൾ വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്ഥാൻ ഇന്ത്യയ്ക്ക്  മുന്നിറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. പുൽവാമയിലെ അരിഹൽ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന്  നേരെ ആക്രമണം നടന്നത്. 

പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വാഹനം പൂർണ്ണമായി തകർന്നു. വാഹനത്തിന് നേരെ ഭീകരർ വെടിവച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.