ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ സു​ഗാൻ പ്രവിശ്യയിൽ സുരക്ഷാസേനയും ഭീകരരരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അവന്തിപോറ ജില്ലയിലെ സാംപൂര പ്രവിശ്യയിൽ സെപ്തംബർ 27ന് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.