Asianet News MalayalamAsianet News Malayalam

കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

പൊലീസും സേനയും ചേര്‍ന്നുള്ള തിരച്ചിലില്‍ ആണ് രണ്ട് ഭീകരരെ വധിച്ചത്. രണ്ട് തീവ്രവാദികള്‍ കൂടി കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ആറ് തീവ്രവാദികളെയാണ് വധിച്ചത്.

Two terrorists have been killed in Operation Melahura in Shopian today
Author
Shopian, First Published Apr 22, 2020, 8:38 AM IST

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. 

പൊലീസും സേനയും ചേര്‍ന്നുള്ള തിരച്ചിലില്‍ ആണ് രണ്ട് ഭീകരരെ വധിച്ചത്. രണ്ട് തീവ്രവാദികള്‍ കൂടി കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ആറ് തീവ്രവാദികളെയാണ് വധിച്ചത്.

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 24 മണിക്കൂറിനിടെ ഒൻപത് തീവ്രവാദികളെ വധിച്ചു, ഒരു ജവാന് വിരമൃത്യു

കശ്മീരില്‍ വെടിക്കോപ്പുകളുമായി ഹിസ്ബുള്‍ ഭീകരന്‍ സുരക്ഷാ സേനയുടെ പിടിയില്‍

ജമ്മുവില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെപ്പ്; മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന് പരിക്ക്

Follow Us:
Download App:
  • android
  • ios