ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കിലോരയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന മറ്റു ഭീകരർക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. 

ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് കരസേനയും സിആര്‍പിഎഫും പൊലീസും അടങ്ങുന്ന സംഘം തെരച്ചിലിനെത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.