ദില്ലി: ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരങ്ങളുടെ പട്ടികയില്‍ മൂന്നില്‍ രണ്ടും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. വായു മലിനീകരണം രൂക്ഷമായിരുന്ന ചൈനയിലെ ബെയ്ജിങ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചപ്പോഴും ഇന്ത്യന്‍ നഗരങ്ങളില്‍ തല്‍സ്ഥിതി തുടരുകയാണെന്ന് ഐക്യു എയര്‍വിഷ്വല്‍ ഡോട്ട് ഇന്‍ പുറത്തിറക്കിയ ലോക വായുനിലവാര റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദില്ലി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ അ‍ഞ്ചു നഗരങ്ങള്‍. മലിനീകരണം വര്‍ധിച്ച 20 നഗരങ്ങളുടെ പട്ടികയില്‍ പതിനാലും ഇന്ത്യയിലാണ്.  മൂന്ന് വര്‍ഷം മുമ്പ് വിഷമയമായ വായുവുള്ള നഗരമായി84-ാം സ്ഥാനത്തുണ്ടായിരുന്ന ബെയ്ജിങ് ശക്തമായ നടപടികള്‍ എടുത്തതിനെ തുടര്‍ന്ന് പുകമഞ്ഞ് ഉള്‍പ്പെടെ കുറച്ച് ഇപ്പോള്‍ 199-ാം സ്ഥാനത്തെത്തി. ഗാസിയാബാദാണ് മലിനീകരണത്തിന്‍റെ തോതില്‍ ഏറ്റവും മുമ്പിലുള്ള ഇന്ത്യന്‍ നഗരം. 

Read More: രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരങ്ങള്‍ കേരളത്തില്‍