ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റോഡപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

വിശാഖപട്ടണം: വിശാഖപട്ടണത്ത് എന്‍എഡി മേല്‍പ്പാലത്തില്‍ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് മരണം. ബൈക്ക് മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റോഡപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…


ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ 40 അടി താഴെ റോഡിലേക്ക് വീണാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന ഒരു യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമിത വേഗതയില്‍ എത്തിയ ബെെക്ക് വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് സുരക്ഷാ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. രണ്ട് യുവാക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.പരുക്കേറ്റ യുവാവിനെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

'കാറിൽ യുവതിയുടെ മൃതദേഹം, കുഴിച്ച് മൂടാൻ നീക്കം'; പദ്ധതി പൊളിഞ്ഞത് പട്രോളിംഗ് സംഘം എത്തിയതോടെ

YouTube video player