തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളായ മൂന്നു പേര്‍ പിടിയിൽ

ചെന്നൈ:തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് ദാരുണമായ കൊലപാതകം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് പിടികൂടി.

മദ്യവിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് സംശയിച്ചാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം. അനധികൃത മദ്യവിൽപ്പനയിൽ അറസ്റ്റിലായി ജാമ്യമത്തിലിറങ്ങിയ വ്യക്തിയാണ് പ്രതികളിലൊരാള്‍. അനധികൃതമായി മദ്യ വിൽക്കുന്നവരുമായി നേരത്തെ യുവാക്കള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇവര്‍ പൊലീസിൽ വിവരം അറിയിച്ചിരുന്നുവെന്ന സംശയത്തിൽ ജാമ്യത്തിലിറങ്ങിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 

നെയ്യാറ്റിൻകര ഗോപൻെറ മരണം; ആഴത്തിലുള്ള മുറിവില്ല, പോസ്റ്റ്‍മോ‍ർട്ടം റിപ്പോർട്ടിന്‍റെ പക‍‍‍‍‍‍ർപ്പ് പുറത്ത്

YouTube video player