ദില്ലി: മഹാരാഷ്ട്രയിൽ എൻസിപിക്ക് വീണ്ടും തിരിച്ചടി. എൻസിപിയുടെ ലോക്സഭാംഗമായ ഉദയൻരാജെ ഭോസലെ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ഇദ്ദേഹം ബിജെപിയിൽ ചേരും എന്നാണ് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തത്.