ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

മുംബൈ: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്ത ഉദ്ദവ് താക്കറെ കൂടെ നിന്നവരോടുള്ള നന്ദിയും എതിർ പാളയത്തിലേക്ക് പോയവരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കത്തിലൂടെ മഹാ വികാസ് അഖാഡി സംഖ്യം രൂപീകരിക്കുകയും രണ്ടര വർഷം മുമ്പേ അധികാരത്തിലേറാൻ നിർണായക സഹായമായി മാറുകയും ചെയ്ത കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻ സി പി അധ്യക്ഷൻ ശരദ് പവാർ എന്നിവരോടുള്ള അഗാധമായ നന്ദിയാണ് ഉദ്ദവ് ആദ്യം അറിയിച്ചത്.

അധികാര നാടകത്തിന് ക്ലൈമാക്സ്: മഹാരാഷ്ട്രയിൽ ഉദ്ധവ് സര്‍ക്കാര്‍ വീണു

പിന്നീട് ശിവസേനയുടെയും അച്ഛൻ ബാൽ താക്കറെയുടെയും സ്വപ്നത്തെക്കുറിച്ചാണ് വാചാലാനായത്. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിന്നീട് ഗവർണറെ പരിഹസിച്ച ഉദ്ദവ്, വിമതരോടും രാഷ്ട്രീയ എതിരാളികളോടും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബി ജെ പി ഇടപെടൽ കാരണം 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്നായിരുന്നു പരിഹാസം.

ഉദ്ധവ് താക്കറെ രാജിവച്ചു | Uddhav Thackeray resigns as Maharashtra chief minister

ഇപ്പോൾ വിമത ശബ്ദമുയർത്തുന്നവർക്ക് ശിവസേനയാണ് എല്ലാം നല്‍കിയത്. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്നും വിമതരോട് ഉദ്ധവ് പറഞ്ഞു. ശിവസേനാ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണോ? അങ്ങനെയെങ്കിൽ തനിക്ക് ആ കളിയിൽ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി ഉദ്ദവ് താക്കറെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിറങ്ങുമ്പോൾ ഇനി ഉദ്ദവിന്‍റെ നീക്കം എന്താകും എന്നതാണ് കണ്ടറിയേണ്ടത്. ഒപ്പം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കുമെന്നും.

Scroll to load tweet…

മുകേഷ് അംബാനി പടിയിറങ്ങി; റിലയൻസ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ഇനി ആകാശ് അംബാനി നയിക്കും

അതേസമയം നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ ഉദ്ദവ് താക്കറെ സര്‍ക്കാരന് കഴിയില്ലായിരുന്നു. കേവലഭൂരിപക്ഷത്തിന് 144 പേരുടെ പിന്തുണ വേണമെന്നിരിക്കെ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പുള്ളൂ. മറുവശത്ത് ബി ജെ പി ആവട്ടെ വിമതർ അടക്കം 162 പേരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.

കുഴലപ്പം, മുറുക്കുകള്‍, ചിപ്‌സുകള്‍... നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ട്: വിഎൻ വാസവൻ