മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുക എന്നത് തന്‍റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സഖ്യത്തില്‍ തന്നെ തെരഞ്ഞെടുത്തതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി പറയുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. പരസ്പര വിശ്വാസം നിലനിര്‍ത്തി നമ്മള്‍ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നുമെന്നും താക്കറെ പറഞ്ഞു. 

പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നിന് മുംബൈ ശിവജി പാര്‍ക്കില്‍ നടക്കും. മുംബൈ ട്രൈഡന്‍റ് ഹോട്ടലില്‍ സേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗ് തുടരുകയാണ്. എന്‍സിപി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലെ സാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്.