ദില്ലി: യുജിസി പരീക്ഷകൾ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിനെതിരെയുള്ള കേസുകൾ ഓഗസ്റ്റ് 18ലേക്ക് സുപ്രീംകോടതി  മാറ്റിവെച്ചു.

അവസാന വര്‍ഷ പരീക്ഷകൾ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പൂര്‍ത്തിയാക്കിയേ മതിയാകൂവെന്ന് യുജിസി കോടതിയെഅറിയിച്ചിരുന്നു. 

വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പരീക്ഷ നടത്താൻ യു.ജി.സിക്ക് അനുമതി നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയെ അറിയിച്ചു. കേസിൽ ഓഗസ്റ്റ് 18ന് കോടതി വിശദമായി വാദം കേൾക്കും.