Asianet News MalayalamAsianet News Malayalam

'അയോധ്യ കേസിൽ പരമോന്നത കോടതിയുടെ ദിവ്യവിധിയെ സ്വാഗതം ചെയ്യുന്നു': ഉമാഭാരതി

സുപ്രീം കോടതിയുടെ ദിവ്യവിധി സ്വാഗതാർഹമാണെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

uma bharati welcome for ayodhya case Verdict
Author
Delhi, First Published Nov 9, 2019, 2:23 PM IST

ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുവെന്ന് മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി. സുപ്രീം കോടതിയുടെ ദിവ്യവിധി സ്വാഗതാർഹമാണെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

അയോധ്യ വിധി പല കാരണങ്ങളാൽ പ്രാധാന്യമുള്ളതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം എല്ലാവരുടെയും വാദങ്ങൾ കേട്ട് നീതിപൂർവ്വമായി പരിഹരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്രവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ട്വീറ്റ് ചെയ്തു. അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത അമിത് ഷാ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടു. ഇതാരുടെയും വിജയവും പരാജയവുമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.

Read More: അയോധ്യ കേസിലെ വിധി ആരുടേയും തോല്‍വിയോ ജയമോ അല്ലെന്ന് പ്രധാനമന്ത്രി

അയോധ്യ കേസില്‍ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്ന് സുപ്രീംകോടതി വിധിച്ചു. മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് തർക്കഭൂമിക്ക് പുറത്ത് സ്ഥലം നൽകണം. അയോധ്യയിൽ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ അഞ്ച് ഏക്കർ നൽകണമെന്നാണ് കോടതിയുടെ നിർദേശം. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ഭൂമി ട്രസ്റ്റിന് കൈമാറണം. മൂന്ന് മുതൽ നാല് മാസത്തിനകം ഇതിനായുള്ള കർമ്മപദ്ധതി കേന്ദ്രം തയ്യാറാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണം.

Read Also: തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി

Follow Us:
Download App:
  • android
  • ios