ജമ്മു കാശ്മീരിൽ നിന്ന് പാക് അധീന കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങൾ ഭൂപടത്തിൽ ഇല്ലാത്തതാണ് വിവാദമായത്.

ദില്ലി: യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചത് വിവാദമായി. ജമ്മു കാശ്മീരിൽ നിന്ന് പാക് അധീന കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങൾ ഭൂപടത്തിൽ ഇല്ലാത്തതാണ് വിവാദമായത്. അക്സായി ചിൻ, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശം ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.

ഐക്യരാഷ്ട്രസഭ നേരത്തെയും ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചിരുന്നു. കാണിച്ചിരിക്കുന്ന അതിരുകളും പേരുകളും ഈ ഭൂപടത്തിൽ ഉപയോഗിച്ചിരിക്കുന്ന പദവികളും ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരമോ സ്വീകാര്യതയോ സൂചിപ്പിക്കുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ട്. 2021ൽ, ലോകാരോഗ്യ സംഘടന (WHO) പുറത്തിറക്കിയ ഭൂപടത്തിലും ഇന്ത്യയെ തെറ്റായി ചിത്രീകരിച്ചിരുന്നു. ഇന്ത്യ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് വെബ്‌സൈറ്റിൽ ഭൂപടം മാറ്റി.

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് വെബ്സൈറ്റിൽ ഉപയോ​ഗിച്ച ഇന്ത്യയുടെ തെറ്റായ ഭൂപടം

ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ നിറങ്ങളിൽ കാണിച്ചിരുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നു. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യ‌ക്തമാക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, 2011 മുതൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യ‌യെക്കുറിച്ച് ഔദ്യോ​ഗിക വിവരം ലഭ്യമല്ല. ഇന്ത്യയുടെ സെൻസസ് 2021-ൽ നടക്കേണ്ടതായിരുന്നു, എന്നാൽ കൊവിഡ് വ്യാപനം കാരണം വൈകി. കൊവിഡിന് ശേഷം ജനസംഖ്യാ സെൻസസ് എപ്പോൾ നടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, യുഎൻ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ 1950 മുതൽ ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യണിലധികം വർധിച്ചു. ജനസംഖ്യ, ഇന്ത്യ, ചൈന, ഇന്ത്യയിലെ ജനസംഖ്യ, ആ​​ഗോള ജനസംഖ്യ, ചൈനയാക്കൽ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. 

'നിരത്തുകളിലെ എഐ ക്യാമറകളിൽ ആശങ്ക വേണ്ട, നിയമം ലംഘിക്കാതിരുന്നാല്‍ മതി': ഗതാഗത കമ്മീഷണ‍ര്‍