Asianet News MalayalamAsianet News Malayalam

കടം തീര്‍ക്കാന്‍ 13കാരിയെ മാതാപിതാക്കള്‍ ബന്ധുവിന് വിവാഹം ചെയ്ത് കൊടുത്തു

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ 13കാരിയായ ദലിത് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ബന്ധുവിന് വിവാഹം ചെയ്ത് നല്‍കി. 

unable to pay debt and parents forcibly marry off 13 year old girl to cousin
Author
Karur, First Published Dec 12, 2019, 12:21 PM IST

കരൂര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ 13 കാരിയായ ദലിത് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. 15,000 രൂപ കടമായി വാങ്ങിയത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തമിഴ്നാട്ടില്‍ പെണ്‍കുട്ടിയുടെ വിവാഹം ബന്ധുവുമായി നടത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, വിവാഹത്തിന് കൂട്ടുനിന്ന 20 ഗ്രാമീണര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് പിതാവ് സാമിയും മാതാവ് വല്ലിയും ചേര്‍ന്ന് ബന്ധുവായ 23കാരന്‍ സുബ്രമണിക്ക് വിവാഹം ചെയ്ത് കൊടുത്തത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് വിവാഹം നടന്നത്. ലൈംഗിക ബന്ധത്തിനും സുബ്രമണി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ശൈശവ വിവാഹ നനിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ് സുബ്രമണി, സുബ്രമണിയുടെ മാതാപിതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 

ഇവരുടെ കുടുംബത്തില്‍ ശൈശവ വിവാഹം സാധാരണയാണെന്നും വിവാഹത്തിന് ശേഷം ദീപാവലിക്ക് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി തിരികെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

Follow Us:
Download App:
  • android
  • ios