Asianet News MalayalamAsianet News Malayalam

നോട്ട് നിരോധനം അറിഞ്ഞില്ല: 65000 രൂപയുടെ പഴയ നോട്ടുകൾ മാറി നൽകാൻ അപേക്ഷയുമായി അന്ധനായ വയോധികൻ

നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകൾ മാറ്റി നൽകമമെന്നും ആവശ്യപ്പെട്ട് അന്ധനായ വയോധികന്റെ അപേക്ഷ. കൃഷ്ണഗിരി കളക്ടർ ഓഫീസിലാണ് പരാതിയുമായി വയോധികൻ എത്തിയത്.  

Unaware of Demonetisation visually Impaired Man Urges Authorities to Exchange Rs 65k
Author
Chennai, First Published Oct 19, 2021, 11:35 PM IST

ചെന്നൈ: നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകൾ മാറ്റി നൽകമമെന്നും ആവശ്യപ്പെട്ട് അന്ധനായ വയോധികന്റെ അപേക്ഷ. കൃഷ്ണഗിരി കളക്ടർ ഓഫീസിലാണ് പരാതിയുമായി വയോധികൻ എത്തിയത്.  65000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് വയോധികന്റെ കൈവശമുള്ളത്.

ചിന്നക്കണ്ണ് എന്നയാളാണ് അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഭിക്ഷാടനം നടത്തി ലഭിച്ച  തുകയാണ് അദ്ദേഹത്തിന്റെ കയ്യിലൂള്ളത്. കഴിഞ്ഞ നാല് വർഷമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ഇയടുത്താണ് സമ്പാദ്യത്തെ കുറിച്ച് ഓർമ വന്നത്. തന്റെ ജീവിതത്തിലുടനീളം ആകെ സമ്പാദിച്ച തുകയാണിതെന്നും വാർധക്യത്തിലേക്ക് ഇതുമാത്രമേ കരുതിയിട്ടുള്ളൂവെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു.

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന, സുപ്രധാന തീരുമാനങ്ങൾക്കൊരുങ്ങി കേന്ദ്രം

ന്യൂസ് 18 റിപ്പോർട്ട് പ്രകാരം അഞ്ചാമത്തെ വയസിലാണ് ഇദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടത്. പിന്നീട് ഭിക്ഷ യാജിച്ച് തനിച്ച് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. അസുഖ ബാധിതനായി നാല് വർഷത്തിന് ശേഷം സമ്പാദ്യത്തെ കുറിച്ച് ഓർമവന്നു. എന്നാൽ അത് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ നിരോധിച്ചതായി അറിഞ്ഞു. രോഗബാധിതനായി കിടക്കുമ്പോൾ പണത്തെ കുറിച്ച് മറന്നുപോയതാണെന്നും ഇദ്ദേഹം അപേക്ഷയിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios