ഹിമാചല്‍ പ്രദേശില്‍  നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു. എന്‍എച്ച്പിസി നിര്‍മ്മിച്ചുകൊണ്ടിരുന്നു തുരങ്കമാണ് തകര്‍ന്നത്. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. തുരങ്കത്തില്‍ അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. തുരങ്കത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് കുടുങ്ങിയതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍എച്ച്പിസി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona