12:21 PM (IST) Feb 01

ബജറ്റ് അവതരണം പൂര്‍ത്തിയായി

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് പാർലമെന്‍റിൽ സമർപ്പിച്ചു

12:14 PM (IST) Feb 01

ആദായനികുതി പരിധി ഉയർത്തി

ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.

  • 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.
  • 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം.
  • 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.
  • മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും. 
12:12 PM (IST) Feb 01

ആദായ നികുതി അടവ് വൈകിയാലും ശിക്ഷാ നടപടികൾ ഇല്ല

ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിനം.

12:03 PM (IST) Feb 01

ഇൻകം ടാക്സ് ആക്ട് ലഘൂകരിക്കും

പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷമാക്കി.

12:02 PM (IST) Feb 01

ഓഹരി വിപണി താഴേക്ക്

ബജറ്റിൻ്റെ പകുതി ഘട്ടം പിന്നിടുമ്പോൾ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 371ഉം നിഫ്റ്റി 99ഉം പോയിൻ്റ് താഴ്ന്ന് വ്യാപാരം നടക്കുന്നു.

12:01 PM (IST) Feb 01

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.∙ എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും.

11:57 AM (IST) Feb 01

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും.

11:54 AM (IST) Feb 01

36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി

36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.

11:53 AM (IST) Feb 01

ധനക്കമ്മി ജിഡിപിയുടെ 4.8%

2024-25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%

11:51 AM (IST) Feb 01

2028 വരെ ജലജീവൻ പദ്ധതി

ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.

11:49 AM (IST) Feb 01

സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്

സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.

11:47 AM (IST) Feb 01

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 100 % ആക്കി

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

11:46 AM (IST) Feb 01

പുതിയ ആദായ നികുതി ബില്‍ വരുന്നു

പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി.

11:43 AM (IST) Feb 01

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, 500 കോടി

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

11:42 AM (IST) Feb 01

പ്രതിപക്ഷം തിരികെയെത്തി

സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന് പ്രതിപക്ഷം.

11:41 AM (IST) Feb 01

ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും. 

11:39 AM (IST) Feb 01

ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍

കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും.

11:36 AM (IST) Feb 01

ഓഹരി വിപണിയിൽ നേട്ടം

ബജറ്റ് പ്രഖ്യാപനങ്ങൾ തുടരവേ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻ്റും ഉയർന്നു.

11:34 AM (IST) Feb 01

വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ

വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.

11:32 AM (IST) Feb 01

ബിഹാറിനെ ഫുഡ് ഹബ്ബാക്കും

ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.