അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
ദില്ലി: രാജസ്ഥാനിലെ ജോധ്പൂരില്‍ മതചിഹ്നങ്ങളുള്ള പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് രംഗത്ത്. രാജസ്ഥാനിൽ ക്രമസമാധാനനില തകർന്നുവെന്നാരോപിച്ച മന്ത്രി, സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
ഈദ് ആഘോഷങ്ങൾക്കിടെ രാജസ്ഥനിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
കഴിഞ്ഞ ദിവസമാണ് ജോധ്പൂരില്‍ മതചിഹ്നങ്ങള്‍ ഉള്ള പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കവും തുടർന്ന് സംഘര്‍ഷമുണ്ടായത്. പൊതുസ്ഥലത്ത് മതപരമായ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈദ് നമസ്കാരം പൊലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഇവിടെ മൂന്ന് ദിവസത്തെ പരശുരാം ജയന്തി ആഘോഷവും നടക്കുന്നുണ്ട്. രണ്ട് മതവിഭാഗങ്ങളും പലയിടത്തായി മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഇന്ന് രാവിലെ സ്ഥലത്ത് സംഘടിച്ചെത്തിയ ഇരു വിഭാഗവും വീണ്ടും ഏറ്റുമുട്ടി. അഞ്ച് ഇടങ്ങളിലാണ് ഇന്ന് സംഘർഷമുണ്ടായത്. കല്ലേറില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ചില വാഹനങ്ങളും അക്രമത്തില്‍ തകർന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണർ നവ്ജ്യോതി ഗോഗോയ് അറിയിച്ചു. സംഘർഷ സാഹചര്യത്തില്‍ വന്‍ പൊലീസ് സുരക്ഷയോടെയാണ് സ്ഥലത്ത് ഈദ് നമസ്കാരം നടന്നത്.
