കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്ന് എംകെ. രാഘവൻ എംപി. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിന്‍റെ ശോചനീയാവസ്ഥ ആരും ചര്‍ച്ചയാക്കുന്നില്ല.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഒക്ടോബറിൽ വിളിച്ചുചേർക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പുനൽകിയിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറ‌ഞ്ഞു.