ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം എന്തു കൊണ്ട് സിബിസിഐഡിയെ കൊണ്ട് അന്വേഷിപ്പിച്ചില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫാത്തിമയുടെ മരണത്തില്‍ വിദഗ്ദധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മദ്രാസ് ഐഐടിയില്‍ ഇക്കാലയളവിലുണ്ടായ മരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.