Asianet News MalayalamAsianet News Malayalam

യുപി ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്‍റ് കോടതിവളപ്പില്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

up bar council president shot dead inside court
Author
Uttar Pradesh, First Published Jun 12, 2019, 6:39 PM IST

ലഖ്നൗ: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി  തെര‍ഞ്ഞെടുക്കപ്പെട്ട ദര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ദര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷകനായ മനിഷ് ശര്‍മയാണ് ദര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ദര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് യോഗം ചേര്‍ന്ന ഔദ ബാര്‍ അസോസിയേഷന്‍ ദര്‍വേശിന്‍റെ മരണത്തെ അപലപിച്ചു. പ്രതിഷേധ സൂചകമായി നാളെ മുതല്‍ ജോലി നിര്‍ത്തി വയ്ക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കൊലപാതകത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.

Follow Us:
Download App:
  • android
  • ios