വിഗ്രഹം പ്രധാനമന്ത്രിക്ക് നല്‍കിയ ശേഷം അവധേഷ് കത്യാര്‍ കുനിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളില്‍ തൊടാന്‍ ശ്രമിച്ചു.
ദില്ലി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് (UP election) യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) കാലില്‍ തൊട്ടുവണങ്ങാന്‍ ശ്രമിച്ച ബിജെപി നേതാവിനെ (BJP Leader) മോദി തടഞ്ഞു. ബിജെപി ഉന്നാവ് ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാറാണ് (Avadhesh katyar) പരിപാടിക്കിടെ മോദിയുടെ കാലില്‍ തൊടാന്‍ ഒരുങ്ങിയത്. പ്രധാനമന്ത്രി മോദി റാലിയില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ ബിജെപിയുടെ യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ബിജെപിയുടെ ഉന്നാവോ ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാര്‍ എന്നിവരാണ് ശ്രീരാമന്റെ വിഗ്രഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. വിഗ്രഹം പ്രധാനമന്ത്രിക്ക് നല്‍കിയ ശേഷം അവധേഷ് കത്യാര്‍ കുനിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളില്‍ തൊടാന്‍ ശ്രമിച്ചു. എന്നാല്‍ മോദി തടഞ്ഞു. തന്റെ കാലില്‍ തൊട്ടുവണങ്ങരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് മോദി നിര്‍ദേശം നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബിജെപി ഉന്നാവോ ജില്ലാ പ്രസിഡന്റായി അവധേഷ് കത്യാര്‍ നിയമിതനായത്. നേരത്തെ ഉന്നാവോയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.
ഫെബ്രുവരി 23 ന് നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലാണ് ഉന്നാവിലെ വോട്ടെടുപ്പ്. ഉന്നാവ് ബലാത്സംഗത്തെ തുടര്‍ന്ന് ബിജെപി നേതാവ് കുല്‍ദീപ് സിങ് സെംഗാര്‍ ജയിലില്‍ പോയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. ജില്ലയില്‍ ആറ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഞായറാഴ്ച ഉന്നാവോയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ് പ്രധാനമന്ത്രി മോദി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
പോളിങ് അവസാനിച്ചു, ഉദ്യോഗസ്ഥർ മടങ്ങുന്നു: പഞ്ചാബിലും യുപിയിലും ഭേദപ്പെട്ട വോട്ടിങ്
ദില്ലി: അസംബ്ലി വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലും പഞ്ചാബിലും ഇന്നത്തെ പോളിങ് അവസാനിച്ചു. ഇലക്ട്രോണിക് മെഷീനുകൾ സീൽ ചെയ്ത് ഉദ്യോഗസ്ഥർ പോളിങ് സ്റ്റേഷനുകളിൽ നിന്ന് തിരികെ മടങ്ങുകയാണ്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് പഞ്ചാബിൽ 63 ശതമാനം പേരും ഉത്തർപ്രദേശിൽ 58 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭാര്യ ഡിമ്പിൾ യാദവ്, എം പി രാം ഗോപാൽ യാദവ് തുടങ്ങിയവർ ഇന്ന് വോട്ട് ചെയ്തു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലകളിൽ ഈക്കുറി കാര്യമായ വർധനവ് വോട്ടിംഗിലുണ്ടായി. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉയർന്ന വിജയ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.
