യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തി

ലക്നൌ: ഉത്തർപ്രദേശിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. 65 ഇടങ്ങളിൽ ബിജെപിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചു. സമാജ് വാദി പാർട്ടി ആറും, മറ്റുള്ളവർ നാലും അധ്യക്ഷ സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്. 

അതിനിടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും സഖ്യത്തിലായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. 

ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നേതാവാണ് സഞ്ജയ് സിങ്. അനൗപചാരിക കൂടിക്കാഴ്ച്ചയാണ് നടന്നതെന്നാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona