നേതാക്കളിൽ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും പിന്തുണയ്ക്കുന്നവെന്നാണ് സർവ്വേ വിശദമാക്കുന്നത്

ദില്ലി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് സിവോട്ടർ സർവ്വേ. ബിജെപിക്ക് 403 ൽ 259 -267 സീറ്റുകൾ കിട്ടാമെന്നാണ് സർവ്വേ പറയുന്നത്. എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കാമെന്നും സർവ്വേ കണക്ക് കൂട്ടുന്നത്.

നേതാക്കളിൽ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും പിന്തുണയ്ക്കുന്നവെന്നാണ് സർവ്വേ അഭിപ്രായപ്പെട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ 70 ശതമാനം പേരും തൃപ്തി അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് മുൻതൂക്കമെന്നും സർവ്വേ നിരീക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ജൻകി ബാത്ത് സർവ്വേയിലും യോഗി ആദിത്യനാഥിനാണ് മുൻതൂക്കമെന്ന് കണ്ടെത്തിയിരുന്നു. 48 ശതമാനം പേരും യോഗി ആദിത്യനാഥ് തന്നെ അധികാരത്തിൽ വരുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേയിൽ അഭിപ്രായപ്പെട്ടത്. 36 ശതമാനം പേർ അഖിലേഷ് തിരിച്ച് അധികാരത്തിലെത്തുമെന്ന് പറഞ്ഞപ്പോൾ മൂന്നാമതൊരു സാധ്യതയെക്കുറിച്ച് പ്രതീക്ഷയുള്ളത് 16 ശതമാനം പേർക്ക് മാത്രമായിരുന്നു.

Also Read: ഉത്ത‍ർപ്രദേശിൽ ജനകീയനാര് ? ഏഷ്യാനെറ്റ് ന്യൂസ് - ജൻകീ ബാത്ത് സർവേ പരിശോധിക്കുന്നു

ആരുടെ ഭരണകാലത്താണ് എറ്റവും കൂടുതൽ അഴിമതിയെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേയിലെ ഒരു പ്രധാനപ്പെട്ട ചോദ്യം. ഇപ്പോൾ ഭരണം കയ്യാളുന്ന യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഒരു കാലത്ത് യുപി അടക്കി ഭരിച്ചിരുന്ന മായാവതിയെന്നിവരുടെ ഭരണത്തെക്കുറിച്ചാണ് എടുത്ത് ചോദിച്ചത്. 28 ശതമാനം പേർ യോഗി സർക്കാരിൻ്റെ കാലത്താണ് അഴിമതി കൂടുതലെന്ന് അഭിപ്രായപ്പെട്ടു, 24 ശതമാനം പേർ മായാവതിയുടെ കാലത്താണെന്നും, ശേഷിക്കുന്ന 48 ശതമാനം പേരും അഴിമതി കൂടുതൽ അഖിലേഷിൻ്റെ കാലത്തായിരുന്നുവെന്നാണ് പറഞ്ഞത്.

Also Read: ഉത്തർപ്രദേശിൽ തുടർഭരണമോ? ഭരണവിരുദ്ധ വികാരമില്ലാതെ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona