Asianet News MalayalamAsianet News Malayalam

'കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയമാണെന്ന് യുപി സർക്കാർ തെളിയിച്ചു'; വിമർശിച്ച് അഖിലേഷ് യാദവ്

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാർ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്ന് അഖിലേഷ് യാദവ് പത്രപ്രസ്താവനയിൽ കുറ്റപ്പെടുത്തി. 

up government is failure in covid prevention says akhilesh yadav
Author
Lucknow, First Published Aug 9, 2020, 2:01 PM IST

ലക്നൗ: കൊവിഡ് രോ​ഗവ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ തങ്ങൾ പരാജയമാണെന്ന് യുപിയിലെ ബിജെപി സർക്കാർ തെളിയിച്ചെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കൊവിഡ് രോ​ഗികൾക്ക് കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 1,18,038 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2028 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 46177 കേസുകളാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. 69833 പേർ കൊവിഡ് രോ​ഗത്തിൽ നിന്നും മുക്തി നേടി. 

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാർ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്ന് അഖിലേഷ് യാദവ് പത്രപ്രസ്താവനയിൽ കുറ്റപ്പെടുത്തി. സ്ഥിതി ​ഗതികൾ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് നോ ടെസ്റ്റ്, നോ കേസ് തന്ത്രം സ്വീകരിച്ചത്. ഉത്തർപ്രദേശ് സർക്കാരും കേന്ദ്രസർക്കാരും വെറും അവകാശ വാദങ്ങൾ ഉന്നയിക്കുകയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. സമാജ് വാദി പാർട്ടി മുമ്പ് പൂർത്തിയാക്കിയ പ്രവർത്തനങ്ങളുടെ റിബൺ മുറിക്കൽ മാത്രമാണ് യോ​ഗി ആദിത്യനാഥ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

'ഉദ്യോ​ഗസ്ഥർ, പൊലീസ് ഉദ്യോ​ഗസ്ഥർ, ജുഡീഷ്യൽ അം​ഗങ്ങൾ, ബാങ്ക് ഉദ്യോ​ഗസ്ഥർ, വിദ്യാഭ്യാസ ആരോ​ഗ്യ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ കൊറോണ വൈറസിന്റെ ഇരകളായി മാറിയിരിക്കുന്നു. ഇത് വളരെയധികം ആശങ്കാജനകമാണ്. രോ​ഗികൾക്ക് മരുന്നുകളോ ചികിത്സയോ ലഭിക്കുന്നില്ല. ഭരണപരാജയം മൂലം ഇനിയും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്.' അഖിലേഷ് യാദവ് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios