Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ യുപി സര്‍ക്കാര്‍

45 മീറ്റര്‍ ഉയരത്തില്‍ അംബേദ്കറുടെ പ്രതിമയും നിര്‍മ്മിക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അംബേദ്കറുടെ ചരമവാര്‍ഷികമായ ഡിസംബര്‍ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്.
 

UP Government plans 50 crore Ambedkar Memorial
Author
Lucknow, First Published Jun 27, 2021, 1:21 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ ബിജെപി സര്‍ക്കാര്‍ ഡോ. അംബേദ്കര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നു. ജൂണ്‍ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലഖ്‌നൗ സന്ദര്‍ശനത്തിനിടെ തറക്കല്ലിടും. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലഖ്‌നൗ ഐഷ്ബാഗിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്. 50 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

45 മീറ്റര്‍ ഉയരത്തില്‍ അംബേദ്കറുടെ പ്രതിമയും നിര്‍മ്മിക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അംബേദ്കറുടെ ചരമവാര്‍ഷികമായ ഡിസംബര്‍ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്. അബേദ്കറുടെ ഭാര്യ രമാബായിക്കും സ്മാരകം നിര്‍മ്മിക്കും. 

ലൈബ്രറി, മ്യൂസിയം, ഓഡിറ്റോറിയം എന്നിവയാണ് നിര്‍മ്മിക്കുന്നത്. 25 അടിയിലാണ് പ്രതിമ. 20 അടി പടികളും നിര്‍മ്മിക്കും. വര്‍ഷവസാനം വരെ നീളുന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. 2022ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശനമുയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios