ലഖ്‌നൗ: ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ്(56)കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് വിജയ് കശ്യപ്. യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെ മന്ത്രിയാണ് വിജയ് കശ്യപ്. കമല്‍റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരാണ് മുമ്പ് മരിച്ചത്. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവരും അനുശോചിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona