ലഖ്‌നൗ: ഉത്തർപ്രദേശിൽ ഗുണ്ടാനേതാവായിരുന്ന വികാസ് ദുബെയുടെ വസതിയിൽ നിന്ന് തോക്കുകൾ കണ്ടെടുത്തെന്ന് പൊലീസ്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കൊലപ്പെടുത്തിയ എട്ട് പൊലീസുകാരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളാണ് കണ്ടെത്തിയതെന്നാണ് വിശദീകരണം.

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ 21 പ്രതികളാണ് ഉള്ളത്. ഇതിൽ വികാസ് ദുബെ അടക്കമുള്ള ആറ് പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. വികാസ് ദുബെയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ തോക്കുകൾ പൊലീസുകാരുടേതാണെന്ന് ഉത്തർപ്രദേശ് പൊലീസ് എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.