അലിഗഢ്: ഹിന്ദുമതത്തിലേക്ക് മാറിയ യുവാവിന് സുരക്ഷയൊരുക്കു ഉത്തര്‍പ്രദേശ് പൊലീസ്. മതം മാറ്റത്തിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സുരക്ഷയൊരുക്കിയതെന്ന് പൊലീസ് അറിയിച്ചു. അലിഗഢ് സ്വദേശി കരംവീര്‍ എന്ന യുവാവാണ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചത്. ഖാസിം എന്നായിരുന്നു നേരത്തെയുള്ള പേര്. ഈയടുത്താണ് ഹിന്ദുമതത്തിലേക്ക് മാറിയത്. മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അലിഗഢ് എസ്പി(ക്രൈം) അരവിന്ദ് കുമാര്‍ പറഞ്ഞു. ഡിസംബര്‍ 20നാണ് യുവാവും മക്കളും മതം മാറിയത്. ഏഴ് വര്‍ഷം മുമ്പാണ് അനിത എന്ന യുവതിയെ ഹിന്ദു ആചാരപ്രകാരം ഇയാള്‍ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം എല്ലാവരും ഹിന്ദുമതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റത്തിന് ശേഷം ഭീഷണിയുണ്ടെന്ന് യുവാവിന്റെ ഭാര്യയും പറഞ്ഞു.