അഖിലേന്ത്യ സിവില്‍ സര്‍വീസ് യുപിഎസ്‍സി നടത്തുന്ന പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും.9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമാണ ആദ്ഘട്ട പരീക്ഷ. 

ദില്ലി: അഖിലേന്ത്യ സിവില്‍ സര്‍വീസ് യുപിഎസ്‍സി നടത്തുന്ന പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും.9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമാണ ആദ്ഘട്ട പരീക്ഷ. 

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. 89 കേന്ദ്രങ്ങളിലായി 36552 പേരാണ് പരീക്ഷയെഴുതുന്നത്. 

പരീക്ഷാ സമയത്തിന് പത്ത് മിനുട്ടുകള്‍ക്ക് മുമ്പെങ്കിലും ഹാളില്‍ പ്രവേശിക്കണം. www.upsc.gov.in, https://upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡും അപേക്ഷയ്ക്കൊപ്പം നല്‍കിയ തിരിച്ചറിയല്‍ രേഖയും പരീക്ഷാ ഹാളില്‍ കാണിക്കണം.