Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഇന്ത്യക്ക് സാമ്പത്തിക സഹായവുമായി യുഎസ്

യുഎസ്എഐഡി 2.4 ദശലക്ഷം ഡോളറും ലോക ആരോഗ്യ സംഘടന 50000 ഡോളറുമാണ് സഹായം നല്‍കിയത്. കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതെന്ന് യുഎസ് എംബസി അറിയിച്ചു.
 

US donates USD 2.9 million package to India to battle coronavirus
Author
New Delhi, First Published Apr 6, 2020, 4:27 PM IST

ദില്ലി: കൊവിഡ് 19 രോഗ ബാധക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി യുഎസ്. 2.9 ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം. മാര്‍ച്ച് 28നാണ് അന്താരാഷ്ട്ര വികസന യുഎസ് ഏജന്‍സി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി അടിസ്ഥാന വികസനത്തിന് 140 കോടി ഡോളറും ആരോഗ്യ മേഖലയിലെ വികസനത്തിനായി 300 കോടി ഡോളറും ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎസ് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. 

യുഎസ്എഐഡി 2.4 ദശലക്ഷം ഡോളറും ലോക ആരോഗ്യ സംഘടന 50000 ഡോളറുമാണ് സഹായം നല്‍കിയത്. കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതെന്ന് യുഎസ് എംബസി അറിയിച്ചു. ആസിയാന്‍ അംഗരാജ്യങ്ങള്‍ക്ക് സഹായം 18.3 ദശലക്ഷം ഡോളര്‍ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 
കൊവിഡ് പരിശോധനക്കായി ലാബോറട്ടറികള്‍ സ്ഥാപിക്കാനും മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമാണ് പണം അനുവദിച്ചതെന്ന് എംബസി വ്യക്തമാക്കി. 

കൊവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് ആറ് മലയാളികള്‍ മരിച്ചു, വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. 100ലേറെപ്പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മലേറിയക്കെതിരെയുള്ള മരുന്ന് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു.
 

Follow Us:
Download App:
  • android
  • ios