Asianet News MalayalamAsianet News Malayalam

അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍: ആര്‍എസ്എസ് മുന്‍ നേതാവ്

നേരത്തെ, തന്‍റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ഭിന്‍ഡെ അവകാശപ്പെട്ടിരുന്നു. 

US moon mission successful as They launched on Ekadashi day says Ex-RSS Activist
Author
Pune, First Published Sep 9, 2019, 11:25 PM IST

പുണെ: അമേരിക്കയുടെ ചാന്ദ്ര മിഷന്‍ വിജയകരമായത് അവര്‍ ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാലെന്ന് ആര്‍എസ്എസ് മുന്‍ നേതാവ്. 39ാം ശ്രമത്തിലാണ് അമേരിക്കയുടെ ദൗത്യം വിജയിച്ചത്. കാരണം അവര്‍ ഏകാദശി നാളിലാണ് വിക്ഷേപണം നടത്തിയതെന്ന് സംഭാജി ഭിന്‍ഡെ പറഞ്ഞു. അമേരിക്ക അവരുടെ ബഹിരാകാശ പേടകം 38 തവണ ചന്ദ്രനിറക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഓരോ തവണയും പരാജയപ്പെട്ടു.

എന്നാല്‍, ശാസ്ത്രജ്ഞരിലൊരാള്‍ ഇന്ത്യന്‍ സമയക്രമം പിന്തുടരാന്‍ നിര്‍ദേശം നല്‍കി. ആ ശാസ്ത്രജ്ഞന്‍റെ ആവശ്യപ്രകാരം ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍ 39ാം തവണ ദൗത്യം വിജയകരമായെന്നും ഭിന്‍ഡെ പറഞ്ഞു. സോലാപൂരിലെ പ്രസംഗത്തിനിടെയായിരുന്നു ഭിന്‍ഡെയുടെ പരാമര്‍ശം. നേരത്തെ തന്‍റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ഭിന്‍ഡെ അവകാശപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios