Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ യുദ്ധവി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ക​ണ്ടെ​ത്തി

പ്ര​ദേ​ശി​ക ട്ര​ക്കിം​ഗ് സം​ഘ​ങ്ങ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 

US plane wreckage found in Arunachal Pradesh
Author
Kerala, First Published Apr 5, 2019, 8:38 AM IST

ദില്ലി: ര​ണ്ടാം ലോ​ക യു​ദ്ധ​കാ​ല​ത്തെ യു​എ​സ് യു​ദ്ധ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ക​ണ്ടെ​ത്തി. ക​ര​സേ​ന​യി​ലെ സൈ​നി​ക​രാ​ണ് അ​രു​ണാ​ച​ലി​ലെ റോ​യിം​ഗ് ജി​ല്ല​യി​ൽ യു​എ​സ് വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞി​ന​ടി​യി​ൽ അ​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യി​ൽ മ​റ​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. 

പ്ര​ദേ​ശി​ക ട്ര​ക്കിം​ഗ് സം​ഘ​ങ്ങ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ര​സേ​ന​യി​ലെ 12 അം​ഗ സം​ഘ​മാ​ണ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ർ​ച്ച് 30 ന് ​ആ​ണ് സൈ​നി​ക സം​ഘം വി​മാ​ന​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്- സൈ​ന്യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ര​ണ്ടാം ലോ​കമഹായു​ദ്ധം 1939 മു​ത​ൽ 1945 വ​രെ​യാ​ണ് നടന്നത്. അ​മേ​രി​ക്ക ജ​പ്പാ​നി​ൽ ന​ട​ത്തി​യ അ​ണു​ബോം​ബ് ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് യു​ദ്ധ​ത്തി​നു അ​വ​സാ​ന​മാ​യ​ത്.

Follow Us:
Download App:
  • android
  • ios