ഐക്യരാഷ്ട്ര സംഘടന ഭീകര സംഘടനയായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദിനെതിരായ നടപടികൾ ഏകോപിപ്പിക്കാൻ ശ്രമിക്കുമെന്നും യുഎസ്

ദില്ലി: ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവൻ മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയെന്ന് യു എസ്. ഐക്യരാഷ്ട്ര സംഘടന ഭീകര സംഘടനയായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദിനെതിരായ നടപടികൾ ഏകോപിപ്പിക്കാൻ യു എസ് ശ്രമിക്കും എന്നും യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ പറ‌ഞ്ഞു. 

യു എൻ ന്‍റെ ഭീകര സംഘടനകളെ പ്രഖ്യാപിക്കുന്ന സമിതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഭീകര സംഘടനകളുടെ പട്ടിക പുതുക്കുന്നതിനുള്ള യു എൻ ശ്രമങ്ങളിൽ യു എസ് പങ്കാളിയാകുമെന്നും റോബർട്ട് പല്ലാഡിനോ കൂട്ടിച്ചേർത്തു.