Asianet News MalayalamAsianet News Malayalam

ഗോ​മൂ​ത്ര ചാണക ഉത്പന്നങ്ങൾ ജനങ്ങൾ ശീലമാക്കണമെന്ന് ബിജെപി മന്ത്രി

പ​ശു​വി​ൽ​നി​ന്നും പാ​ല്, തൈ​ര്, വെ​ണ്ണ, നെ​യ്യ് തു​ട​ങ്ങി​യ​വ മാ​ത്ര​മ​ല്ല, ഗോ​മൂ​ത്ര​ത്തി​ൽ​നി​ന്നും ചാ​ണ​ക​ത്തി​ൽ​നി​ന്നും സോ​പ്പ്, പ​ഞ്ച​ഗ​വ്യ മ​രു​ന്നു​ക​ൾ, കീ​ട​നാ​ശി​നി​ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​തു ഗോ​പ​രി​പാ​ല​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​യു​ന്നു.

Use products made of dung, urine; help protect cows: Karnataka Animal Husbandry Minister
Author
Bengaluru, First Published Jan 9, 2021, 8:57 AM IST

ബം​ഗ​ളു​രു: പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശീ​ലി​ക്ക​ണ​മെ​ന്നു ക​ർ​ണാ​ട​ക മ​ന്ത്രി പ്ര​ഭു ചൗ​ഹാ​ൻ. ഗോ​മൂ​ത്രം, ചാ​ണ​ക​ത്തി​രി​ക​ൾ, നെ​യ്യ്, പ​ഞ്ച​ഗ​വ്യ മ​രു​ന്നു​ക​ൾ, ചാ​ണ​ക​സോ​പ്പ്, ഷാ​ന്പൂ എ​ന്നി​വ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും ഇ​വ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണു മ​ന്ത്രി​യു​ടെ ആ​വ​ശ്യം.

പ​ശു​വി​ൽ​നി​ന്നും പാ​ല്, തൈ​ര്, വെ​ണ്ണ, നെ​യ്യ് തു​ട​ങ്ങി​യ​വ മാ​ത്ര​മ​ല്ല, ഗോ​മൂ​ത്ര​ത്തി​ൽ​നി​ന്നും ചാ​ണ​ക​ത്തി​ൽ​നി​ന്നും സോ​പ്പ്, പ​ഞ്ച​ഗ​വ്യ മ​രു​ന്നു​ക​ൾ, കീ​ട​നാ​ശി​നി​ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​തു ഗോ​പ​രി​പാ​ല​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. ഗോ​മൂ​ത്രം, ചാ​ണ​കം, പാ​ൽ, തൈ​ര്, നെ​യ്യ് എ​ന്നി​വ ചേ​ർ​ത്ത പ​ഞ്ച​ഗ​വ്യം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രീ​ര​ത്തി​ലെ വി​ഷാം​ശം ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. 

സം​സ്ഥാ​ന​ത്തു ഗോ​വ​ധ നി​രോ​ധ​ന​ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മം ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു വ​കു​പ്പ് മ​ന്ത്രി വി​ചി​ത്ര​മാ​യ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വു ശി​ക്ഷ​യും 10 ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ച്ചേ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണു നി​യ​മ​നി​ർ​മാ​ണം.

Follow Us:
Download App:
  • android
  • ios