Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: കാണാതായവര്‍ക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ

മണ്ണും ചെളിയും നിർമ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്‍റുമാണ് തപോവൻ തുരങ്കത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാന്‍ ആരഭിച്ചിട്ടും ഇതുവരെയും ടണലിന്‍റെ ടി പോയിന്‍റില്‍ എത്താനായിട്ടില്ല.

Utharakand flash flood
Author
Uttarakhand, First Published Feb 10, 2021, 3:40 PM IST

ചമോലി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍. തപോവൻ തുരങ്കത്തിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കം ചെയ്യാനാകാത്തതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ് പ്രളയത്തില്‍ 32 പേരുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇരുനൂറില്‍ അധികം പേര് ഇപ്പോഴും കാണാമറയത്താണ്.

മണ്ണും ചെളിയും നിർമ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്‍റുമാണ് തപോവൻ തുരങ്കത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാന്‍ ആരഭിച്ചിട്ടും ഇതുവരെയും ടണലിന്‍റെ ടി പോയിന്‍റില്‍ എത്താനായിട്ടില്ല. ഡ്രോണ്‍ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസര്‍  സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണിലിന് പുറത്തും നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനിടെ തപോവൻ അണക്കെട്ടിലെ ജോലിക്കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു

ഐടിബിപി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവ‍ർത്തനം പ്രധാനമനായും നടത്തുന്നത. വ്യോമസേനയുടെ ചിനൂക്ക് , എംഐ 17, വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യോമമാർഗവും തെരച്ചില്‍ നടത്തുകയും രക്ഷാപ്രവ‍ർത്തകർക്കായി ഉപകരണങ്ങൾ എത്തിച്ച് നല്കുകയും ചെയ്യുന്നുണ്ട് .പതിമൂന്ന് ഗ്രാമങ്ങള്‍ മേഖലയില്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്നതോടെ കരമാർഗം സ്ഥലത്തെത്താന്‍ വഴിയില്ല.അതിനാല്‍ വ്യോമമാർ​ഗം ഭക്ഷ്യവസ്തുകളും കുടിവെള്ളവും എത്തിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios