ഏപ്രില്‍ 13 മുതല്‍ യോഗി ആദിത്യനാഥ് ഐസൊലേഷനിലായിരുന്നു. പിറ്റേ ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു. 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് നെഗറ്റീവായത്. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 13 മുതല്‍ യോഗി ആദിത്യനാഥ് ഐസൊലേഷനിലായിരുന്നു. പിറ്റേ ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് നെഗറ്റീവായ വിവരം ട്വീറ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona