ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗ്. ഉത്തർപ്രദേശിലെ ഒരു ചടങ്ങിൽ ഇന്നലെയാണ് മന്ത്രി ഭീഷണി മുഴക്കിയത്. പൗരത്വ നിയമ ഭേഗഗതിക്ക് അനുകൂലമായി അലിഗ‍ഡിൽ നടന്ന റാലിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

അലിഗഡ് മുസ്ലീം സർവകലാശാലയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ മോദിക്കെതിരെയും യോഗി ആദിത്യനാഥിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു ഇതിനെതിരായി ആയിരുന്നു രഘു രാജ് സിംഗിന്‍റെ പരാമർശം. പ്രതിഷേധക്കാരെ ജാമ്യമില്ലാതെ ജയിലിലടയ്ക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി. 

"പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണം, ഞങ്ങൾ യുപിയിലും മറ്റും ചെയ്തത് പോലെ" ; ബംഗാൾ ബിജെപി അധ്യക്ഷൻ