'ബഹുഭാര്യാത്വത്തിനും, ശൈശവ വിവാഹത്തിനും നിരോധനം, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം'

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. വിജ്ഞാപനത്തിന് പിന്നാലെ ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. ബഹുഭാര്യാത്വത്തിനും, ശൈശവ വിവാഹത്തിനും നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം എന്നിവയടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

ഇന്ത്യയിൽ എവിടെ നിന്നും വിളിക്കാം, രാവിലെ 8 - രാത്രി 8 വരെ സേവനം; പൗരത്വ നിയമഭേദഗതി അപേക്ഷകർക്ക് ഹെൽപ് ലൈൻ ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം