Asianet News MalayalamAsianet News Malayalam

ദില്ലി സംഘർഷത്തിൽ കെ.കെ.രാ​ഗേഷടക്കമുള്ളവർ അണികളെ കയറൂരി വിട്ടെന്ന് വി.മുരളീധരൻ

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുക വഴി പ്രതിപക്ഷം രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയാണ് ചെയ്തത്. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളെ പ്രതിപക്ഷം അപലപിച്ചില്ല. 

V Muraleedharan against KK Ragesh
Author
ദില്ലി ദർബാർ, First Published Jan 29, 2021, 4:13 PM IST

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിൻറെ നടപടിക്കെതിരെ വി.മുരളീധരൻ. കർഷക പ്രതിഷേധം അക്രമാസക്തമായപ്പോൾ കെ.കെ രാകേഷിനെ പോലുള്ള നേതാക്കൾ അണികളെ അഴിച്ചുവിട്ട് മാറി നിന്നു എന്നും വി.മുരഴീധരൻ ദില്ലിയിൽ ആരോപിച്ചു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുക വഴി പ്രതിപക്ഷം രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയാണ് ചെയ്തത്. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളെ പ്രതിപക്ഷം അപലപിച്ചില്ല. കർഷക പ്രതിഷേധം അക്രമാസക്തമായി മാറിയപ്പോൾ തൻ്റെ അണികളെ കയറൂരി വിടുകയാണ് കെ.കെ.രാഗേഷ് അടക്കമുള്ള നേതാക്കൾ ചെയ്തത്. 

അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർക്കെതിരെ അവിടെ പ്രതിഷേധവുമായി എത്തിയത് ബിജെപിക്കാരല്ല അതത് പ്രദേശങ്ങളിലെ ജനങ്ങളാണെന്നും കർഷകർക്കെതിരെ പ്രതിഷേധിക്കുന്നവരുമായി ബിജെപിക്ക് ബന്ധമില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios