ബൈദ്യയ്ക്കൊപ്പമുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റോയിയാണ് പങ്കുവച്ചത്. ഇത് ദേബന്‍ജന്‍ ദേബിന്‍റെ സുരക്ഷാ ജീവനക്കാരനാണെങ്കില്‍ അത് രാജ്യത്തിനും സംസ്ഥാനത്തിനും ആപത്താണ്. ഈ വിഷയത്തില്‍ എന്താണ് ഗവര്‍ണര്‍ പ്രതികരിക്കാത്തതെന്നും വിശദമാക്കുന്നതായിരുന്നു സുഖേന്ദു ശേഖറിന്‍റെ പോസ്റ്റ്. 

പശ്ചിമ ബംഗാളില്‍ വ്യാപകമായി വ്യാജ കൊവിഡ് വാക്സിന്‍ വിതരണം ചെയ്ത സംഭവത്തിലെ സൂത്രധാരന്‍റെ അടുത്ത അനുയായി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ ദേബന്‍ജന്‍ ദേബ് എന്നയാളുടെ അടുത്ത അനുയായി അരബിന്ദ ബൈദ്യയാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കറിനൊപ്പമുള്ള അരബിന്ദ ബൈദ്യയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ്.

വ്യാജ വാക്സിനേഷന്‍ ക്യാംപില്‍ നിന്ന് ലഭിച്ച വാക്സിനും വ്യാജം ; വനിതാ എംപിക്ക് ദേഹാസ്വസ്ഥ്യം

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മി മി ചക്രബര്‍ത്തിയുടെ പരാതിയില്‍ ദേബന്‍ജന്‍ ദേബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിശ്വസ്തനും സുരക്ഷാ ജീവനക്കാരനുമായ ആളാണ് അരബിന്ദ ബൈദ്യ. എംപിയായ മിമി ചക്രബര്‍ത്തിയാണ് വ്യാപകമായി നടക്കുന്ന വ്യാജ വാക്സിന്‍ വിതരണത്തേക്കുറിച്ച് പരാതി ഉയര്‍ത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു ദേബന്‍ജന്‍ ദേബിന്‍റെ തട്ടിപ്പ്. വ്യാപകമായ രീതിയില്‍ ഇയാള്‍ പലരില്‍ നിന്ന് പണം തട്ടിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

നൂറുകണക്കിന് പേര്‍ക്ക് 'വാക്സിന്‍' നല്‍കി വ്യാജ വാക്സിനേഷന്‍ ക്യാംപുകള്‍; 'വാക്സിനെടുത്തവരില്‍' എംപിയും.!

ഈ ഇടപാടുകളില്‍ ദേബന്‍ജന്‍ ദേബിന്‍റെ വലം കൈ ആയിരുന്നു നിലവില്‍ അറസ്റ്റിലായിട്ടുള്ള അരബിന്ദ ബൈദ്യ. ബൈദ്യയ്ക്കൊപ്പമുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റോയിയാണ് പങ്കുവച്ചത്. ഇത് ദേബന്‍ജന്‍ ദേബിന്‍റെ സുരക്ഷാ ജീവനക്കാരനാണെങ്കില്‍ അത് രാജ്യത്തിനും സംസ്ഥാനത്തിനും ആപത്താണ്. ഈ വിഷയത്തില്‍ എന്താണ് ഗവര്‍ണര്‍ പ്രതികരിക്കാത്തതെന്നും വിശദമാക്കുന്നതായിരുന്നു സുഖേന്ദു ശേഖറിന്‍റെ പോസ്റ്റ്. ബിജെപി സംസ്ഥാന നേതാവ് ദിലീപ് ഘോഷ് എന്നാല്‍ ഈ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം വരണമെന്ന് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. ബിജെപിക്ക് സംഭവവുമായി ബന്ധമില്ലെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona