Asianet News MalayalamAsianet News Malayalam

വടക്കനോ, വലിയ നേതാവോ ? അല്ലേയല്ല; രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

വടക്കൻ വലിയ നേതാവൊന്നുമല്ലെന്നും, അദ്ദേഹം ബിജെപിയിലേക്ക് പോയതിൽ വലിയ നഷ്ടമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്നലെയാണ് വടക്കൻ ബിജെപി അംഗത്വം സ്വീകരിച്ചത്. 

Vadakkan is not a big leader says rahul gandhi
Author
Raipur, First Published Mar 15, 2019, 2:45 PM IST

റായ്‌പൂര്‌: ജോസഫ്‌ വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌ കോണ്‍ഗ്രസിന്‌ വന്‍ നഷ്ടമാണെന്ന അഭിപ്രായത്തെ എതിര്‍ത്ത്‌ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കന്‍ വലിയ നേതാവൊന്നുമല്ല എന്നാണ്‌ രാഹുല്‍ പ്രതികരിച്ചത്‌.

ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. വടക്കനോ? അല്ല,അല്ല, വടക്കന്‍ വലിയ നേതാവൊന്നുമല്ല. രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഷ്ട്രീയകേന്ദ്രങ്ങളെയാകെ ഞെട്ടിച്ചുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ വക്താവായിരുന്ന ജോസഫ്‌ വടക്കന്‍ പാര്‍ട്ടി വിട്ട്‌ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്‌. എഐസിസി മുന്‍ സെക്രട്ടറിയുമാണ്‌ അദ്ദേഹം. കോണ്‍ഗ്രസില്‍ കുടുംബവാഴ്‌ച്ചയാണെന്നും പുല്‍വാമ ആക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ എതിര്‍പ്പുണ്ടെന്നും പറഞ്ഞായിരുന്നു വടക്കന്‍ കോണ്‍ഗ്രസ്‌ അംഗത്വം ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്‌.

 

Follow Us:
Download App:
  • android
  • ios