Asianet News MalayalamAsianet News Malayalam

പരീക്ഷണം വിജയം; വന്ദേഭാരത് എക്സ്പ്രസ് മൂന്നു മുതല്‍

സാധാരണ ട്രെയിനുകള്‍ ഈ റൂട്ടില്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വന്ദേഭാരത് എട്ടുമണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും. 

Vande Bharath express will start Oct 3
Author
New Delhi, First Published Sep 29, 2019, 10:05 PM IST

ദില്ലി: ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ 'വന്ദേ ഭാരത്'(ട്രെയിന്‍18) പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍ മൂന്നുമുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ദില്ലി-ശ്രീ വൈഷ്ണോദേവി കത്ര റൂട്ടിലാണ് ട്രെയിന്‍ സര്‍വിസ് നടത്തുക. സാധാരണ ട്രെയിനുകള്‍ ഈ റൂട്ടില്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ വന്ദേഭാരത് എട്ടുമണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും.

മണിക്കൂറില്‍ 160 കിലോമീറ്ററാണ് അനുവദനീയമായ വേഗത. ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. റൂട്ടില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ട്രെയിന്‍ ഓടിക്കുക. 16 കോച്ചുകളാണ് ഉള്ളത്. ഭിന്നശേഷി സൗഹൃദമായിട്ടാണ് കോച്ചുകളുടെ നിര്‍മാണം. ആധുനിക രീതിയിലാണ് കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഓരോ കോച്ചിലും സിസിടിവി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios